പല നിറങ്ങളിലുള്ള ബലൂണുകളും, റിബ്ബണുകളും കൊണ്ട് സ്കൂള്‍ നന്നായി അലങ്കരിച്ചിരുന്നു. മുറ്റത്തിന്റെ നടുക്കുള്ള മരം അലങ്കരിച്ചു കഴിഞ്ഞപ്പോള്‍ ക്രിസ്മസ് ട്രീ പോലെ തന്നെയുണ്ട്. ടീച്ചര്‍മാരും കുട്ടികളും ആ മരത്തിന്റെ ചുറ്റും വട്ടം കൂടി നിന്നു. അതില്‍ ക്രിസ്മസ് അപ്പൂപ്പന്റെ വേഷം ധരിച്ചു നില്‍ക്കുന്നത് എന്റെ സിസ്റ്റര്‍ അഫി ആണ്.
അവള് നല്ല മിടുക്കിയാണ്. നന്നായി പാട്ട് പാടും, ഡാന്‍സ് കളിക്കും, പടം വരയ്ക്കും. പഠിക്കുകയും ചെയ്യും. ടീച്ചര്‍മാര്‍ക്ക് ഇഷ്ടമായത് കൊണ്ട് അവളായിരിക്കും എല്ലാ പരിപാടികളിലും
ലീഡര്‍.....
അങ്ങനെ എല്ലാവരും നല്ല സന്തോഷത്തില്‍ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ കലാമിസ്സ് ചോദിച്ചു "ക്രിസ്മസ് അപ്പൂപ്പന് എന്താ കാരോള്‍ പാടാത്തെ?"
അപ്പോള്‍ അവള് പാടി. പക്ഷെ, തീരെ ശബ്ദമില്ല. അവള് എപ്പോഴും പതുക്കെയാണ് പാടുന്നതും വര്‍ത്തമാനം പറയുന്നതും. ഞാന്‍ പറഞ്ഞു "എനിക്ക് ഉറക്കെ പാടാനറിയാം. ഞാന്‍ പാടട്ടെ?"
ഞാന്‍ പാടിത്തുടങ്ങിയപ്പോള്‍ മിസ്സ് പറഞ്ഞു "എവരിബഡി ഡാന്‍സ് പ്ളീസ്..."
എല്ലാവരും ഡാന്‍സ് ചെയ്യാന്‍ തുടങ്ങി. പക്ഷെ, സ്കൂള്‍ യൂണിഫോമില്‍ ഡാന്‍സ് ചെയ്യുന്നത് കാണാന്‍ ഒരു ഭംഗിയുമില്ല. അപ്പോള്‍ ഞാന്‍ ഒരു ട്രിക്ക് ചെയ്തു. എല്ലാവരുടെയും ഡ്രസ്സ് മാജിക് ചെയ്തു മാറ്റി. പെണ്‍കുട്ടികള്‍ക്ക് വെളുത്ത ഫ്രോക്ക്, ആണ്‍കുട്ടികള്‍ക്ക് സ്യുട്ട്.
എല്ലാവരും ഞെട്ടിപ്പോയി. എല്ലാവരെയും കാണാന്‍ നല്ല ഭംഗി!!
പക്ഷെ മാജിക് ചെയ്തത് ഞാനാണെന്ന് അവര്‍ക്ക് അപ്പോള്‍ തന്നെ മനസ്സിലായി. കാരണം ഞാന്‍ മാത്രം യുനിഫോമില്‍ ആയിരുന്നു. മാജിക് ചെയ്യുമ്പോള്‍ എന്റെ വേഷം മാറ്റാന്‍ ഞാന്‍ മറന്നു പോയി.
എല്ലാവരും കൂടി കളിയാക്കിയപ്പോള്‍ ഞാന്‍ പെട്ടെന്ന് ഉണര്‍ന്നു. അപ്പോഴാണ് അതൊരു സ്വപ്നമായിരുന്നു എന്ന് മനസ്സിലായത്.
ഈ സ്വപ്നം സത്യമാവണം എന്നാണ് എന്റെ ആഗ്രഹം.
നല്ല കഥ അബിയ, കൂടുതല്‍ നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു
ReplyDeleteനല്ല രസണ്ട് വായിക്കാന്‍ ,,കൂടുതല്‍ കഥകള്‍ പറഞ്ഞു തരണേ
ReplyDeleteപ്രവാസിയായിട്ടും മലയാളത്തില്‍ ബ്ലോഗ് തുടങ്ങിയതിനു മോള്‍ക്ക് ആദ്യമേ അഭിനന്ദങ്ങള്‍.ചിന്തകളില്‍ ഒരല്പം ഭാവനകൂടി ചേര്‍ത്ത് എഴുതൂ ഇനീം .നല്ലോണം വായിക്കണം മലയാളം ബുക്സ് .ഇനീം കഥ കേള്‍ക്കാന്‍ വരാട്ടോ .ആശംസകളോടെ ആമീ..
ReplyDelete